ദുബായിൽനിന്ന് ഒമാനിൽ അവധി ആഘോഷിക്കാനെത്തിയ മലയാളി മുങ്ങി മരിച്ചു

മസ്‌കത്ത്- ദുബായിൽനിന്ന് ഒമാനിലേക്ക് അവധി ആഘോഷിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു. സലാലയിലെ വാദി ദർബാത്തിലാണ് സംഭവം. തൃശൂർ കരൂപടന്ന ചാണോലി പറമ്പിൽ സാദിഖ്(29)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നീന്താനിറങ്ങിയ സാദിഖ് ചെളിയിൽ മുങ്ങിപ്പോകുകയായിരുന്നു. സിവിൽ ഡിഫൻസ് എത്തി കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Latest News