Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് വോളൻ്റിയർ സേവനം ലോകത്തിന് മാതൃക-  ഇബ്രാഹീമുൽ ഖലീൽ ബുഖാരി 

മക്ക-  അല്ലാഹുവിന്റെ അതിഥികളായെത്തിയ ഹാജിമാർക്ക് സ്വീകരണവും സേവനവും നൽകൽ ചരിത്രാതീത കാലം മുതൽ നിലവിലുള്ളതാണ്. പഴയ കാലത്ത് തന്നെ ഹാജിമാരെ സേവിക്കുന്നത് സമൂഹം പുണ്യം കല്പിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധമുള്ള ഹജ്ജ് കർമ്മത്തിനെത്തിയ വൃദ്ധരും ക്ഷീണിതരുമായ ഹാജിമാർക്ക് ദാഹജലം നൽകുകയും അവരുടെ ടെന്റിലേക്ക് വഴി കാണിക്കുക്കയും ചെയ്യുക എന്നത് അതുല്യമായ സേവനമാണ്. ആരോഗ്യ പ്രശ്നമുള്ളവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ വേണ്ട ഫസ്റ്റ് എയിഡ് കൊടുക്കുന്നതിനും ആർ എസ്  സി എച് വി സി സംഘം ചെയ്യുന്ന സേവനം മാതൃകാപരമാണ്. പൂർണ്ണ സമർപ്പണത്തോടെ ഹാജിമാർ വിശുദ്ധ ഭൂമിയിൽ  എത്തിയത്  മുതൽ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി തിരിച്ച്  പോവുന്നത് വരെയും ആർ എസ് സി സേവനം നൽകുന്നുണ്ട്.  സന്നദ്ധ സേവകരായ യുവാക്കളുടെ സാനിധ്യം ആശാവഹമാണ്, നവകാലത്ത് യുവാക്കൾ അനുകരിക്കേണ്ട മഹത്വമുള്ള മാതൃകയാണ് മിനായിൽ കാണുന്നത്. ഇത്തരം പ്രവർത്തനങ്ങളിലേക്ക് മറ്റു സംസ്ഥാനക്കാർ കൂടെ കടന്നു വരുന്നത് ഹാജിമാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാവാൻ കാരണമാവും. ഇരുപത് ലക്ഷത്തിലധികം വിശ്വാസികൾ ഒരേ സമയം ഒരിടത്ത്  ഒരുമിച്ച് കൂടുന്നത്  ലോകത്തിൽ ഹജ്ജ് കർമ്മത്തിന് മാത്രമാണ്. ഹജ്ജ് കർമ്മത്തിനെത്തിയ ഹാജിമാർക്ക് സേവനം ചെയ്യാൻ എത്തിയിട്ടുള്ള വളന്റീയർമാർക്കുള്ള മിനയിൽ നടന്ന സംഗമത്തിൽ സംസാരിക്കുയായിരുന്നു  മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി  സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി.

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്‌ ഫൈസി സന്ദേശ പ്രഭാഷണവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
 മുഹമ്മദ് സാദിഖ് വെളിമുക്ക് മുഖ്യ പ്രഭാഷണവും നടത്തി.സയ്യിദ് ശിഹാബുദീൻ ബുഖാരി, ദേവർശോല അബ്ദുസലാം മുസ്‌ലിയാർ, ഡോ:മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, ഡോ : മുഹമ്മദ്‌ ഫാറൂഖ് നഈമി, ഉമർ പന്നിയൂർ, സൈതലവി സഖാഫി എന്നിവർ സംഗമത്തിൽ സംസാരിച്ചു.

രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ഭാരവാഹികളായ സിറാജ് വേങ്ങര , സലീം പട്ടുവം, സാദിഖ് ചാലിയാർ,ആഷിഖ് സഖാഫി,ഉസ്മാൻ മറ്റത്തൂർ,  സൗദി നാഷനൽ ഭാരവാഹികളായ മൻസൂർ ചുണ്ടമ്പറ്റ, റഊഫ് പാലേരി, അഫ്സൽ സഖാഫി, ഇബ്രാഹീം അംജദി, ഹുസൈൻ കൊടിഞ്ഞി, സൈദലവി സഖാഫി, ജമാൽ മുക്കം തുടങ്ങിയവർ സംബന്ധിച്ചു.

Latest News