മണിപ്പൂരില്‍ രാഷ്ട്രീയ നാടകം, രാജിവെയ്ക്കാന്‍ പോയ മുഖ്യമന്ത്രിയെ സ്ത്രീകള്‍ തടഞ്ഞു, രാജിയില്ലെന്ന് ബീരേന്‍ സിങ്

ഇംഫാല്‍ - സംഘര്‍ഷ ഭൂമിയായ മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ രാജിയുടെ പേരില്‍ രാഷ്ട്രീയ നാടകം . ഗവര്‍ണ്ണറെ കണ്ട് രാജിക്കത്ത് നല്‍കാനിറങ്ങിയ മുഖ്യമന്ത്രി ബീരേന്‍ സിങിനെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ നൂറ് കണക്കിന് സ്ത്രീകള്‍ തടഞ്ഞു. ബീരേന്‍ സിങ് രാജിവെയ്ക്കരുതെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച സ്ത്രീകള്‍ അദ്ദേഹത്തിന്റെ വാഹനത്തെ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല.  ഇതിനിടെ സ്ത്രീകളോടൊപ്പമുണ്ടായിരുന്ന എം.എല്‍ എ ബീരേന്‍ സിങിന്റെ രാജിക്കത്ത് വലിച്ചു കീറുകയും ചെയ്തു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ താന്‍ രാജിവെയ്ക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബീരേന്‍ സിങ് സ്വന്തം വസതിയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യത്തിന് പിന്നാലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവെച്ചേക്കുമെന്ന അഭ്യൂഹം പടര്‍ന്നതോടെ അണികള്‍ തെരുവിലിറങ്ങുകയായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ബീരേന്‍ സിങ് ഗവര്‍ണ്ണറെ കണ്ട് രാജി സമര്‍പ്പിക്കുമെന്നാണ് വാര്‍ത്തകളുണ്ടായിരുന്നത്.

 

Latest News