ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ബി ജെ പി മുന്നണിയില്‍ ഭിന്നത, സഖ്യകക്ഷി എന്‍ ഡി പി പിയ്ക്ക് കടുത്ത എതിര്‍പ്പ്

ന്യൂദല്‍ഹി - ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ബി ജെ പി മുന്നണിയില്‍ ഭിന്നത. ബി ജെ പിയിടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സംഖ്യത്തിലെ ഘടകകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ ഡി പി പി) ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തി. നാഗാലാന്‍ഡിലെ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ പങ്കാളിയാണ് എന്‍ ഡി പി പി. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ന്യൂനപക്ഷവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് എന്‍ ഡി പി പി നേതൃത്വം വിലയിരുത്തി. ലോകസഭാ തെരഞ്ഞെടുപ്പിലേക്കും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഏക സിവില്‍ കോഡ് വിഷയം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

 

Latest News