ബട്ടാല- പഞ്ചാബില്‍ മന്ത്രിയുെട കാല്ക്കല് വീണ അസി. സബ് ഇന്‍സ്പെക്ടര്‍ക്ക് (എ.എസ്.ഐ) ഫോണില്‍ സസ്പെന്ഷന്. ബട്ടാലക്ക് സമീപം ഫത്തേഹ്ഗഢ് ചുരിയാന്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പല്‍വീന്ദര്‍ സിംഗാണ് ഖാദിയാനിലെ വസതിയിലെത്തി മന്ത്രി ത്രിപ് രാജേന്ദ്ര സിംഗ് ബജ്വയുടെ കാല് തൊട്ട് വന്ദിച്ചത്. പോലീസ് യൂനിഫോമില്‍ മന്ത്രി വസതിയിലെത്തിയ എ.എസ്.ഐയുടെ നടപടി ഇഷ്ടപ്പെടാതിരുന്ന മന്ത്രി ഉടന്‍തന്നെ ഐ.ജി എസ്.എസ്. പാര്‍മറെ വിളിച്ച് സസ്പെന്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എ.എസ്.ഐ പല്‍വീന്ദര്‍ സിംഗിന് ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ സസ്പെന്ഷന് ഓര്‍ഡര്‍ ലഭിച്ചു.