ഫ്രാന്‍സില്‍ ഒരു ഫ്രീക്കന്‍, ഫ്രഞ്ച് പത്രത്തിലെ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി

കൊച്ചി- ഫ്രഞ്ച് പത്രത്തിന്റെ മുന്‍പേജില്‍ വന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് നടന്‍ രമേഷ് പിഷാരടി. 'ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ ഫ്രണ്ടിനൊപ്പം ഫ്രാന്‍സില്‍ ഒരു ഫ്രീക്കന്‍' എന്ന രസകരമായ ക്യാപ്ഷനോടെയാണ് പിഷാരടി  പത്രത്തിന്റെ കട്ടിങ് പങ്കുവെച്ചത്.
സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള വിദേശ യാത്രയില്‍ എടുത്ത ചിത്രമാണ് പത്രത്തില്‍ വന്നിരിക്കുന്നത്.
പത്ര കട്ടിങ്ങിലെ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ഭാര്യ സുല്‍ഫത്തും രണ്ട് സുഹൃത്തുക്കളും ഉണ്ട്. രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.
ഫ്രാന്‍സില്‍ ഒരു ഫ്രീക്കന്‍ എന്ന് മതിയായിരുന്നുവെന്നാണ് ഒരു കമന്റ്. 70 കാരന്‍ പയ്യനെന്ന്  മറ്റൊരാള്‍ കുറിച്ചു.

 

Latest News