എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണന്‍ എത്തുന്ന 'കൃഷ്ണ കൃപാസാഗരം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കൊച്ചി- ദേവിദാസന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ വിംഗ് കമാന്‍ഡര്‍ ദേവീദാസ് കഥ, തിരക്കഥ, സംഭാഷണം എഴുതി നിര്‍മ്മിക്കുന്ന ചിത്രം 'കൃഷ്ണ കൃപാസാഗരം'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ അനീഷ് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയകൃഷ്ണന്‍, കലാഭവന്‍ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസന്‍, ബിജീഷ് അവണൂര്‍, മനു മാര്‍ട്ടിന്‍, അഭിനവ്, ശൈലജ കൊട്ടാരക്കര, ഐശ്വര്യ സഞ്ജയ്, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക. 

ഒരു എയര്‍ഫോഴ്‌സ് ഓഫീസര്‍ക്ക് അയാളുടെ വീടിനോടും വീട്ടുകാരോടുമുള്ള സ്‌നേഹവും ഉത്തരവാദിത്വവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ നേര്‍കാഴ്ചയാണ് സിനിമ.

സംഗീതം: മനു കെ, സുന്ദര്‍, ആലാപനം: രാജലക്ഷ്മി, പശ്ചാത്തലസംഗീതം: രവി വര്‍മ്മ, എഡിറ്റര്‍: ശ്യംലാല്‍, പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News