Sorry, you need to enable JavaScript to visit this website.

സ്വപ്‌ന യാത്രയിൽ കാർത്തിക നക്ഷത്രം

കാർത്തിക മുരളീധരൻ

ഒരേ പാതയിൽ നീങ്ങുന്ന അച്ഛനും മകളും. അച്ഛൻ ക്യാമറക്കു പിന്നിലാണെങ്കിൽ മകൾ മുന്നിൽ. അച്ഛൻ ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോൾ മകൾ തെന്നിന്ത്യൻ സിനിമയിലാണ് തന്റെ രാശി കുറിച്ചത്. ബോളിവുഡിലെ പ്രശസ്ത ക്യാമറാമാനായ മുരളീധരന്റെയും മകൾ കാർത്തിക മുരളീധരെന്റയും കഥയാണിത്. പി.കെ, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനായ മുരളീധരൻ ആമിർ ഖാനെയും കരീന കപൂറിനെയും അനുഷ്‌ക ശർമയെയും സെയ്ഫ് അലി ഖാനെയുമെല്ലാം തന്റെ ക്യാമറകളിലൂടെ ഒപ്പിയെടുത്തു. 
അമൽ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിലൂടെയായിരുന്നു കാർത്തികയുടെ അരേങ്ങറ്റം. ദുൽഖർ സൽമാൻ നായകനായ ഈ ചിത്രത്തിൽ അമേരിക്കയിൽ ജനിച്ചു വളർന്ന സാറ കുര്യൻ എന്ന കഥാപാത്രെത്തയാണ് കാർത്തിക അവതരിപ്പിക്കുന്നത്. കോളേജ് പഠനത്തിനായി കേരളത്തിലെത്തുന്ന സാറ, അജി മാത്യുവുമായി പ്രണയത്തിലാവുകയും ഒടുവിൽ അമേരിക്കയിലേക്ക് മടങ്ങുകയുമാണ്. ആദ്യ ചിത്രത്തിലെ മികച്ച അഭിനയമാണ് മമ്മൂട്ടിയോടൊപ്പമുള്ള അടുത്ത ചിത്രത്തിൽ എത്തിച്ചത്. ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഗിരീഷ് ദാമോദരൻ സംവിധാനം ചെയ്ത അങ്കിൾ എന്ന ചിത്രം പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സാമൂഹിക ചിന്തകളെ പ്രതിഫലിപ്പിക്കുന്ന കഥയാണ്. കോളേജ് വിദ്യാർഥിനിയായ ശ്രുതി ഊട്ടിയിൽനിന്നും നാട്ടിലേക്ക് മടങ്ങുമ്പോൾ അടുത്ത സുഹൃത്ത് കൃഷ്ണകുമാറിൽനിന്നും ഒരു ലിഫ്റ്റ് ലഭിക്കുന്നു. ഒരു പെൺകുട്ടി പുരുഷനോടൊപ്പം യാത്ര ചെയ്യുമ്പോൾ അവർ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചർച്ച ചെയ്തത്.
ആദ്യ രണ്ടു ചിത്രങ്ങൾക്കു ശേഷം കാർത്തികയെ സിനിമയിൽ കണ്ടതേയില്ല. എന്നാൽ നാലു വർഷത്തെ ഇടവേളക്കു ശേഷം സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി. കാർത്തിക അപ്പാടെ മാറിയിരിക്കുന്നു. മെലിഞ്ഞ കൊലുന്നനെയുള്ള ഒരു പെൺകുട്ടി. പഴയ തടി രൂപമെല്ലാം അപ്രത്യക്ഷമായി. ഇതിനിടെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചു തുടങ്ങി. മലയാളത്തിൽ നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയാണ്. മനസ്സിന് ഇഷ്ടെപ്പട്ട കഥക്കായുള്ള കാത്തിരിപ്പ്. പല കഥകളും കേട്ടുകൊണ്ടിരിക്കുന്നു. ഇനി സിനിമയിൽ ഉറച്ചു നിൽക്കണം എന്ന വിശ്വാസത്തിലാണ് ഈ അഭിനേത്രി.

എന്തുകൊണ്ട് ഇടവേള?
പഠനത്തിനിടയിലായിരുന്നു ആദ്യത്തെ രണ്ടു ചിത്രങ്ങളിൽ വേഷമിട്ടത്. പിന്നീട് പഠനം പൂർത്തിയാക്കാനായി സിനിമയിൽനിന്നും മാറിനിൽേക്കണ്ടിവന്നു. ബിരുദ പഠനം പൂർത്തിയായി. നൃത്തവും നാടകവുമായിരുന്നു പണ്ടേയുള്ള ഇഷ്ട വിഷയങ്ങൾ. മുംബൈയിലെ താമസ സ്ഥലത്ത് റിപ്പബ്ലിക് ദിനങ്ങളിൽ നടക്കുന്ന പരിപാടികളിലൂടെയാണ് വേദികളിലെത്തിയത്. ആദ്യമായി നൃത്തം ചെയ്തതും ആ വേദിയിലായിരുന്നു. ആ വേദികൾ നൽകിയ ആത്മവിശ്വാസമാണ് സിനിമയിൽ തുണയായത്. മമ്മൂക്കയോടൊപ്പവും ദുൽഖറിനൊപ്പവുമെല്ലാം അഭിനയിക്കാനുള്ള ധൈര്യം നൽകിയതും ഈ വേദികളായിരുന്നു. നൃത്തവും നാടകവുമെല്ലാം അക്കാലംതൊട്ടേ എന്നോടൊപ്പമുണ്ട്. ആ ഇഷ്ടമാണ് ആർട്ട് ഡിസൈനിംഗ് പഠിക്കാനായി ബംഗളൂരുവിലെത്തിച്ചത്. പഠനത്തിനിടയിലായിരുന്നു സിനിമയിൽ വേഷമിടാനെത്തിയത്. ആ സിനിമകൾ കഴിയുമ്പോഴേക്കും പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള സമയമായി. അതോടെ സിനിമയിൽനിന്നും മാറിനിൽക്കുകയായിരുന്നു. ബിരുദ പഠനം കഴിഞ്ഞപ്പോൾ അഭിനയം പഠിക്കാനായി മുംബൈ ഡ്രാമ സ്‌കൂളിൽ ചേർന്നു. 

പുതിയ മേക്കോവറിലാണ് തിരിച്ചുവരവ്?
കോളേജ് പഠന കാലത്താണ് ആദ്യ സിനിമയിൽ വേഷമിടുന്നത്. അന്നൊന്നും സിനിമയെ കുറിച്ച് കൃത്യമായി അറിയില്ലായിരുന്നു. വലിയ തയാറെടുപ്പുകളൊന്നുമില്ലാതെയാണ് ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. പഠിക്കുന്ന കാലത്ത് ആരോഗ്യത്തെക്കുറിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ല. ജീവിത ശൈലിയൊന്നും നോക്കിയിരുന്നില്ല. അങ്ങനെയാണ് തടി കൂടിയത്. തൊണ്ണൂറു കിലോ വരെയെത്തി. എന്നാൽ സിനിമയാണ് തന്റെ ലാവണം എന്ന ചിന്തയുദിച്ചപ്പോഴാണ് ശരീരെത്തക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കൃത്യമായ വർക്കൗട്ടിലൂടെ ശരീര ഭാരം കുറച്ചു. അങ്ങനെയാണ് ഇന്നു കാണുന്ന അവസ്ഥയിലെത്തിയത്.

കളിയാക്കലുകൾ നേരിട്ടിരുന്നോ?
ചെറുപ്പം തൊട്ടേ വണ്ണമുള്ള ശരീര പ്രകൃതിയായിരുന്നു. എവിടെ പോകുമ്പോഴും ആളുകൾ ശ്രദ്ധിച്ചിരുന്നത് എന്റെ രൂപമായിരുന്നു. എങ്കിലും എനിക്ക് ഓടാനും ചാടാനും നൃത്തം ചെയ്യാനുമെല്ലാം കഴിയുന്നുണ്ടായിരുന്നു. പിെന്നയെന്തിനാണ് ആളുകൾ എന്റെ രൂപത്തെക്കുറിച്ച് ശ്രദ്ധിച്ചു നോക്കുന്നത് എന്നെല്ലാം ചിന്തിക്കുമായിരുന്നു. എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നിയ കാലമായിരുന്നു അത്.

അഭിനേത്രി എന്ന നിലയിൽ ബാധിച്ചിരുന്നോ?
തെലുങ്കിലും തമിഴിലുമെല്ലാം അഭിനയിക്കാനെത്തിയപ്പോൾ ശരീര ഭാരം കുറച്ചാൽ കൂടുതൽ നന്നായിരുന്നു എന്നു പറഞ്ഞിരുന്നു. അങ്ങനെയാണ് ഭാരം കുറയ്ക്കണമെന്ന ചിന്തയുണ്ടായത്. ആവശ്യമുള്ള ഭക്ഷണം കഴിച്ചുകൊണ്ടു തെന്നയാണ് ഭാരം കുറച്ചത്. നന്നായി വ്യായാമം ചെയ്തും ഭക്ഷണ ക്രമീകരണം നടത്തിയുമാണ് ഇപ്പോഴത്തെ നിലയിലെത്തിയത്.

മമ്മൂക്കയെക്കുറിച്ച്?
അങ്കിൾ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ നല്ല പേടിയുണ്ടായിരുന്നു. ആദ്യമായി മമ്മൂക്കയെ കാണുന്നത് ഒരു കാറിലാണ്. അേദ്ദഹം എന്നെ നോക്കി ചിരിച്ചു. എനിക്കാകെ പേടിയായി. വേണ്ട, എനിക്കു കഴിയില്ല എന്നു കരുതിയതാണ്. ആദ്യത്തെ മൂന്നു ദിവസം അേദ്ദഹവുമായി സംസാരിച്ചതേയില്ല. അത്രക്കും പേടിയായിരുന്നു. ഇതു കണ്ട് ജോയ് മാത്യു സാറാണ് ഇങ്ങനെ ഇരുന്നാ മതിയോ, നിങ്ങൾ രണ്ട്ു പേരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇങ്ങനെയിരുന്നാ എങ്ങനെ സിനിമ ചിത്രീകരിക്കുമെന്നു ചോദിച്ചത്. അങ്ങനെയാണ് ഇക്കയുമായി കൂടുതൽ അടുക്കുന്നത്. ഒരുപാട് കാര്യങ്ങളെുറിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു. ക്രമേണ ഞാൻ നല്ല കൂളായി. 

അച്ഛന്റെ സിനിമ യാത്രയാണോ ഈ മേഖലയിലെത്താൻ പ്രേരകമായത്?
പി.കെ, ത്രീ ഇഡിയറ്റ്‌സ്, ലഗേ രഹോ മുന്നാ ഭായ്... തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് അച്ഛനായിരുന്നു. അമ്മ മീനയാകട്ടെ ഗായികയും നർത്തകിയുമാണ്. അമ്മ മുംബൈയിൽ കലാപരിപാടികൾ നടത്താറുണ്ട്. കലാകുടുംബത്തിൽ ജനിച്ചതുകൊണ്ടാകാം സിനിമയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. അതൊരു ഭാഗ്യമായാണ് കാണുന്നത്. മൂന്നു പതിറ്റാണ്ടിലേറെ സിനിമയിൽ പ്രവർത്തിക്കുന്ന ആളാണെങ്കിലും അച്ഛനിപ്പോഴും ഒരു വിദ്യാർഥിയായാണ് സ്വയം കാണുന്നത്. കഴിഞ്ഞ പിറന്നാളിന് അച്ഛൻ എനിക്ക് നൽകിയ സമ്മാനം ഒരു പുസ്തകമായിരുന്നു. ഹൗ ടു ലേൺ ആക്ടിംഗ് എന്ന പുസ്തകം തന്നിട്ട് അച്ഛൻ പറഞ്ഞതെന്താണെന്നോ. നീയൊരു കലാകാരിയാണ്, അഭിനയത്തെക്കുറിച്ച് എപ്പോഴും പഠിച്ചുകൊണ്ടിരിക്കണം എന്ന്.

ഭാവി പരിപാടികൾ?
സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കണം. കുറെ നല്ല സിനിമകളുടെ ഭാഗമാകണം. നല്ല വേഷങ്ങളിൽ അഭിനയിക്കണം. മാത്രമല്ല, സിനിമ സംവിധാനവും മനസ്സിലുണ്ട്. സ്വന്തമായി ഒരു നാടകവും അവതരിപ്പിക്കണം. ഇതിെന്റയെല്ലാം ഭാഗമായി പരസ്യ ചിത്രങ്ങളിലും സംഗീത വീഡിയോകളിലുമെല്ലാം സഹസംവിധായകയായി പ്രവർത്തിക്കുന്നുണ്ട്്. വൈകാതെ തന്നെ സ്വപ്‌നങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം.

 

Latest News