Sorry, you need to enable JavaScript to visit this website.

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ മത്തി 

മത്തി കഴിക്കുന്നത് ആരോഗ്യത്തിനും ബുദ്ധിക്കും ഒരുപോലെ നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ട് എന്നത് ആര്‍ക്കും തന്നെ അറിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും ആരും ചിന്തിച്ചിട്ടില്ല. ചില കാര്യങ്ങള്‍ ഇങ്ങനെയാണ് തലമുറകളായി കേട്ടറിവ് മാത്രമേ ഉണ്ടായിരിക്കൂ. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തില്‍പെട്ടതാണ് മത്തി. ഏറെ ഗുണമേ•യുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിന്‍ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്‌ക, ഹൃദയ ആരോഗ്യ പരിപാലനത്തിന് ഉത്തമമാണ് ഇത്. മത്തി കഴിച്ചാല്‍ നല്ല കൊളസ്‌ട്രോളിന്റെ അളവു കൂടും. മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് ആരോഗ്യത്തിനും ബുദ്ധിയ്ക്കും  മത്തി ഒരുപോലെ ഗുണകരമാണെന്ന് പറയുന്നത്.

Latest News