മസ്‌കറ്റില്‍ മലയാളി യുവതി സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ 

വീട്ടുജോലി വാഗ്ദാനം നല്‍കി മസ്‌കറ്റിലെത്തിച്ച് പീഡനത്തിനിരയാക്കിയതായി കൊല്ലം സ്വദേശിനിയുടെ പരാതി. മസ്‌കറ്റിലെത്തിയ യുവതിയെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.  വീട്ടു ജോലി വാഗ്ദാനം ചെയ്താണ് തന്നെ മസ്‌കറ്റിലെത്തിച്ചത്. താമസിപ്പിച്ച മുറിയിലെത്തുന്ന കസ്റ്റമേഴ്‌സിനെ തൃപ്തിപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മസ്‌കറ്റിലെത്തിയ ശേഷം പീഡനത്തിരയാക്കുകയായിരുന്നു എന്നും യുവതി പൊലീസിന് മൊഴി നല്‍കി. പാസ്‌പോര്‍ട്ട് ആദ്യമേ വാങ്ങിവെച്ചതിനാല്‍ യുവതിയ്ക്ക് രക്ഷപ്പെടാനുമായില്ല. നിരവധി സ്ത്രീകള്‍ സമാനമായ രീതിയില്‍ പീഡനത്തിനിരയായതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. ഭര്‍ത്താവും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നാണ് യുവതിയ്ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.  

Latest News