ഏക സിവില്‍ കോഡില്‍ പാര്‍ട്ടി നിലപാട് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി - ഏക സിവില്‍ കോഡില്‍ പാര്‍ട്ടി നിലപാട് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ലമെന്റില്‍ അറിയിക്കും. ദേശീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ഇത്തരം വിഷയങ്ങള്‍ കൊണ്ടുവരുന്നതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടന്ന റാലിയില്‍  പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. ഇതേക്കുറിച്ചായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം. ഏക സിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും  എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരുന്നു. നിയമ കമ്മീഷന് മുന്നില്‍ ശക്തമായ എതിര്‍പ്പറിയിക്കാനും ബോര്‍ഡ് തീരിമാനിച്ചിട്ടുണ്ട്.

 

Latest News