സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു

പൂനെ- സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തെരുവിൽ തടഞ്ഞുനിർത്തി വെട്ടുകത്തി കൊണ്ടു കുത്തിക്കൊല്ലാൻ ശ്രമിച്ചു. സദാശിവപേട്ട് മേഖലയിലാണ് സംഭവം. ഇരുപതുകാരായിയ പ്രീതി രാമചന്ദ്രക്കാണ് കുത്തേറ്റത്. കേസിൽ ശന്തനു ലക്ഷ്മൺ ജാദവ് എന്നയാളെ പോലീസ് പിടികൂടി. 
യുവതിയുടെ സ്‌കൂട്ടർ തടഞ്ഞുനിർത്തിയ യുവാവ് വെട്ടുകത്തി പുറത്തെടുത്ത് ആക്രമിക്കാൻ തുടങ്ങി. അക്രമത്തെ തുടർന്ന് യുവതി സ്‌കൂട്ടറിൽനിന്ന് ഇറങ്ങിയോടി. അക്രമിയും അവരുടെ പിറകെ ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. അക്രമിയെ കല്ലെറിഞ്ഞാണ് ജനക്കൂട്ടം പിന്തിരിപ്പിച്ചത്.
 

Latest News