കോട്ട- രാജസ്ഥാനിലെ ജലവര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വച്ച് കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ അച്ഛന്‍ കയ്യോടെ പിടികൂടിയ 15കാരി കിണറ്റില്‍ ചാടി മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും 20കാരനായ കാമുകനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു ജീവന്‍ രക്ഷിച്ചു. തിങ്കളാഴ്ചയാണ് സംഭവം. കാമുകനും പെണ്‍കുട്ടിയും സ്‌കൂള്‍ പരിസരത്തു വച്ച് സെക്‌സിലേര്‍പ്പെടുന്നത് അതുവഴി യാദൃശ്ചികമായി വന്ന അച്ഛന്‍ കാണുകയായിരുന്നു. കാമുകന്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയോട് വീട്ടില്‍ പോകാന്‍ അച്ഛന്‍ പറഞ്ഞു. എന്നാല്‍ വീട്ടിലേക്കു പോകുന്ന വഴിയില്‍ പെണ്‍കുട്ടി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തെന്ന് പോലീസ് പറഞ്ഞു. യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ ബലാല്‍സംഗക്കേസ് നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.