അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല, വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും

കൊച്ചി - രോഗബാധിതനായ പിതാവിനെ കാണാനായി കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല. ബി പി ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. അതേസമയം മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും എന്നാല്‍ യാത്ര ചെയ്യാന്‍ പറ്റുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും പി ഡി പി നേതാക്കള്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം  പരിശോധിക്കും. അതിന് ശേഷം മാത്രമേ കൊല്ലത്തേക്കുള്ള യാത്ര സംബന്ധിച്ച തീരുമാനം ഉണ്ടാകുകയുള്ളൂ.  ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് മഅ്ദനി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയത്. 12 ദിവസത്തേക്കാണ് കേരളത്തില്‍ തങ്ങാന്‍ അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്.

 

Latest News