യു.പിയില്‍ കൊലപാതകക്കേസ്  പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു 

ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ കൊലപാതകക്കേസ് പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് കൗശാംബി ജില്ലയിലാണ് സംഭവം. പ്രതിക്കായുള്ള തിരച്ചിലിനിടെ, ഗുഫ്രാന്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഗുഫ്രാന് വെടിയുണ്ടയേറ്റ് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചതായും ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.
കൊലപാതകം അടക്കം 13 കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും പോലീസ് പറയുന്നു.


 

Latest News