യുവതിയെ ശല്യം ചെയ്തത് ചോദ്യംചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു

കാസർകോട് - യുവതിയെ ശല്യം ചെയ്തത് ചോദ്യംചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസർകോട് കജംബാടിയിലാണ് സംഭവം. മധൂർ അറംതോട് സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംബാഡി സ്വദേശി പവൻ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 
 പവൻ രാജ് സ്ഥിരമായി യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുമായിരുന്നു. ഇത് ചോദ്യം ചെയ്തതിന് ബന്ധുവിനെ തടഞ്ഞുവെച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു പവൻരാജ്. സംഭവത്തിൽ പവൻ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News