Sorry, you need to enable JavaScript to visit this website.

10 കോടിക്ക് നിര്‍മ്മിച്ച ധൂമത്തിന്   കേരളത്തില്‍ കിട്ടിയത് 81 ലക്ഷം 

കൊച്ചി-ഹോംബാലെ ഫിലിസം നിര്‍മ്മിച്ച് ഫഹദ് ഫാസില്‍ നായകനായി കഴിഞ്ഞ ദിവസം തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് ധൂമം. കേരളത്തിലാകെ 150 സ്‌ക്രീനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്. ഏകദേശം 500-ല്‍ പരം ഷോകളും സിനിമക്ക് ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് ആദ്യ ദിനം മുതല്‍ കാര്യമായ കളക്ഷന്‍ കിട്ടിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.കേരളാ ബോക്‌സോഫീസ് ട്വിറ്റര്‍ പേജ് പങ്ക് വെച്ച കണക്കുകള്‍ പ്രകാരം 81 ലക്ഷമാണ് ചിത്രം ആദ്യ ദിനം നേടിയത്. വേള്‍ഡ് വൈഡ് കളക്ഷന്‍ 1.31 കോടിയാണ് ചിത്രത്തിന് ഡിസാസ്റ്ററസ് ഓപ്പണിംഗ് എന്നാണ് നല്‍കിയിരിക്കുന്ന വിശേഷണം.
സിനിമാ വെബ്‌സൈറ്റായ ബോളി മൂവി റിവ്യൂസ് കൊടുത്ത കണക്കില്‍ ആദ്യ ദിനം ചിത്രം 1.8 കോടി നേടിയെന്നും വേള്‍ വൈഡ് ഗ്രോസ് 2.9 കോടിയെന്നും പറയുന്നു. ഗൂഗിളില്‍ ചിത്രത്തിന്റെ റേറ്റിങ്ങ് 3.2 ആണ്. ഐഎംഡിബി നല്‍കിയിരിക്കുന്ന റേറ്റിങ്ങ് ആറും ടൈംസ് ഒഫ് ഇന്ത്യ കൊടുത്ത റേറ്റിങ്ങ് 2.7 ആണ്. എന്തായാലും ചിത്രം ബോക്‌സോഫീസുകളില്‍ പരാജയമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ റിവ്യൂകളിലെല്ലാം ഇത് വ്യക്തമാക്കുന്നുണ്ട്. കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ഒരേ സമയം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ധൂമം റിലീസായിരുന്നു. പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിന് ശേഷം ഫഹദും അപര്‍ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധൂമം. റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest News