Sorry, you need to enable JavaScript to visit this website.

സമാധാനത്തിന്റെ ആത്മീയ ഗാനങ്ങളുമായി സദസ്സിനെ ആവേശം കൊള്ളിച്ച് യൂസുഫ് ഇസ്ലാം

ഗ്ലാസ്റ്റണ്‍ബറി- സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ആത്മീയ ഗാനങ്ങളുമായി യൂസുഫ് ഇസ്ലാം.ഗ്ലാസ്റ്റണ്‍ബറിയില്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പിരമിഡ് സ്‌റ്റേജില്‍ എത്തിയ അദ്ദേഹം സദസ്സിനെ വാത്സല്യത്തിന്റേയും സമാധാനത്തിനായുള്ള അന്വേഷണത്തിന്റേയും പാട്ടുകളിലൂടെയാണ് കയ്യിലെടുത്തത്.
ഇസ്ലാം സ്വീകരിച്ച് യൂസുഫ് ഇസ്ലാം ആകുന്നതിനുമുമ്പും കാറ്റ് സ്റ്റീവന്‍സ് വിഖ്യാത ഗായകനായിരുന്നു.  അക്കോസ്റ്റിക് ഗിറ്റാര്‍ മുഴക്കിയും ദി വിന്‍ഡിന്റെ അതിമനോഹരമായ മെലഡി വായിച്ചുമാണ് അദ്ദേഹം വേദിയിലെത്തിയത്. തന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നായ മൂണ്‍ഷാഡോയും പാടി.
'1965ല്‍ സോഹോയിലെ ഒരു ചെറിയ നാടോടി ക്ലബ്ബില്‍ ആദ്യമായി മൈക്കിനു മുന്നിലെത്തിയപ്പോള്‍ പരിഭ്രാന്തനായതിനെ കുറിച്ചാണ് ആലോചിക്കുന്നതെന്നും ഇപ്പോള്‍ ഗ്ലാസ്റ്റണ്‍ബറിയിലെ മഹത്തായ പിരമിഡ് സ്‌റ്റേജിലെത്തി.  വല്ലാത്തൊരു യാത്ര തന്നെ-അദ്ദേഹം പറഞ്ഞു.
ഹിറ്റ് കംസ് മൈ ബേബി, ദി ഫസ്റ്റ് കട്ട് ഈസ് ദ ഡീപ്പസ്റ്റ്, മാത്യു ആന്‍ഡ് സണ്‍ എന്നിങ്ങനെ ഹിറ്റുകള്‍ അദ്ദേഹം ആലപിച്ചു.

 

Latest News