ആകാശ് തില്ലങ്കേരിയും സഹതടവുകാരനും ചേര്‍ന്ന് അസിസ്റ്റന്റ് ജയിലറുടെ മൂക്ക് ഇടിച്ചു പൊട്ടിച്ചു

തൃശൂര്‍ - സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയും സഹതടവുകാരനും  ചേര്‍ന്ന് അസിസ്റ്റന്‍് ജയിലറുടെ മൂക്ക് ഇടിച്ചു പൊട്ടിച്ചതായി പരാതി. വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്‍് ജയിലര്‍ രാഹുലിന്റെ മൂക്ക് ഇവര്‍ ചേര്‍ന്ന് ഇടിച്ചു പൊട്ടിച്ചെന്നാണ് പരാതി. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പരിക്കേറ്റ അസിസ്റ്റന്റ് ജയിലറെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെല്ലിലെ ഫാന്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രകോപിതനായാണ്  ആകാശ് തില്ലങ്കേരി ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഷൂഹൈബ് വധക്കേസില്‍ അടക്കം പ്രതിയായ ആകാശ് കാപ്പ ചുമത്തപ്പെട്ടാണ് ജയിലില്‍ കഴിയുന്നത്.

 

Latest News