ചെന്നൈ - തമിഴ് നടന്‍ അര്‍ജുന്റെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയാകാന്‍ ഒരുങ്ങുന്നു. നടനും ദേശീയ പുരസ്‌കാര ജേതാവുമായ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി രാമയ്യയാണ് വരനെന്നും ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുകുടുംബങ്ങളും ഒരുമിച്ച് വിവാഹ തിയതി പുറത്തുവിടുമെന്നാണ് സൂചന.
ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോയില്‍ അര്‍ജുനും തമ്പി രാമയ്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിശാല്‍ നായകനായ 'പട്ടത്ത് യാനൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്. മണിയാര്‍ കുടുംബം, തിരുമണം തുടങ്ങിയ ചിത്രങ്ങളില്‍ ഉമാപതി അഭിനയിച്ചിട്ടുണ്ട്. തമ്പി രാമയ്യയും സമുദ്രക്കനിയും ഒരുമിച്ചെത്തുന്ന ചിത്രം രാജാ കിളി എന്ന ചിത്രം സംവിധാനം ചെയ്തതും ഉമാപതിയാണ്.