വടകര- സ്റ്റുഡിയോയിലെത്തിയ 16 കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് തിക്കോടിയിലെ സ്റ്റുഡിയോ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. എഡിറ്റേഴേ്‌സ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറും ഉടമയുമായ പുറക്കാട് കക്കാറത്ത് സേതുമാധവനെ(44)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാനെത്തിയ 16 കാരിയോട് സ്റ്റുഡിയോ റൂമിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. കുട്ടി വീട്ടിലെത്തി മാതാവിനെ വിവിരം അറിയിച്ചേേതാാടെ വെകീട്ട് ബന്ധുക്കളും നാട്ടുകാരും സ്റ്റുഡിയോയിലെത്തികയായിരുന്നു. വാക് തർക്ക സംഘർഷത്തിലേക്ക് നീങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പയ്യോളി എസ്.എച്ച് ഒ ശക്തിസിംഗ് ആര്യയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി സേതുമാധവനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.