ചെറുപ്രായത്തില്‍ തന്നെ പോപ്പ് സംഗീത ലോകത്ത് അത്ഭുതം സ്രഷ്ടിച്ച ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു. മോഡലായ ഹെയ്‌ലി ബാള്‍ഡ്‌വിനാണ് വധു.ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ് വിന്നിന്റെ മകളായ ഹെയ്‌ലിയുമായി പ്രണയത്തിലായിരുന്നു ബീബര്‍. 2016ല്‍ പിരിഞ്ഞ പ്രണയ ജോഡികള്‍ ഒരു മാസം മുമ്പാണ് വീണ്ടും ഒരുമിച്ചത്.അതേസമയം, ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്ത് പ്രശസ്തയായ ഹെയ്‌ലി മ്യൂസിക് വിഡീയോകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.വിവാഹം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കാന്‍ ബീബറോ ഹെയ്‌ലിയോ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇരുവരും പ്രസ്താവന നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.






