ഷാര്‍ജയില്‍ മലയാളി തലക്കടിയേറ്റ് മരിച്ചു; ആന്ധ്ര സ്വദേശി അറസ്റ്റില്‍

ഷാര്‍ജ- യു.എ.ഇയിലെ ഷാര്‍ജയില്‍ മലയാളി തലയ്ക്ക് അടിയേറ്റ് മരിച്ചു. ചാത്തന്നൂര്‍ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എല്‍സിയുടെയും മകന്‍ അജികുമാറാണ് കൊല്ലപ്പെട്ടത്.47 വയസ്സായിരുന്നു.
കൂടെ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയുമായുള്ള വാക്കുതര്‍ക്കത്തിനിടെ അജികുമാറിന്റെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
19 വര്‍ഷമായി ഗള്‍ഫിലുള്ള അജികുമാര്‍ ഒന്നരവര്‍ഷമായി ഷാര്‍ജയിലെ വേള്‍ഡ് സ്റ്റാര്‍ എന്‍ജിനിയറിംഗ് വര്‍ക്‌സ് എന്ന കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഓണം അവധിക്ക് വരുമ്പോള്‍ വീടിന്റെ ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. പ്രതിയെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഷാര്‍ജ അല്‍ഉമൈ ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യ: ശ്രീദേവി. മക്കള്‍: നദാലിയ, നികിത.

 

Latest News