കോഴിക്കോട് - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ അറസ്റ്റിൽ. നൊച്ചാട് പൊയിലിൽ മിത്തൽ പി.എം അനീഷിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്തതിന് കുട്ടിയുടെ അമ്മയെയും പോലീസ് പിടികൂടി ചോദ്യംചെയ്തുവരികയാണ്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്വകാര്യ ലോഡ്ജിൽ വച്ചായിരുന്നു പീഡനം. പെൺകുട്ടി വിവരം ബന്ധുവിനെ അറിയിക്കുകയായിരുന്നു. ശേഷം പെൺകുട്ടി പോലീസിൽ പരാതിയും നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പ്രതികരിച്ചു.






