ശിവശങ്കർ അന്വേഷണത്തിൽ സഹകരിച്ചില്ലെന്ന് ഇ.ഡി; റിമാന്റ് ഓ​ഗസ്റ്റ് 5 വരെ നീട്ടി,

കൊച്ചി- ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി നീട്ടി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന നിബന്ധനയിലാണ് ജാമ്യം നീട്ടിയത്.
സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ഇ.ഡിയെ കോടതി വിമര്‍ശിച്ചു. ശിവശങ്കറിന്റെ റിമാന്‍ഡ് ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. ശിവശങ്കര്‍ ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിക്കായി യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയെന്നാണ് കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

Latest News