സുധാകരനെ അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കി, ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം - കെ പി സി സി അധ്യക്ഷനെ രാഷ്ട്രീയ ഗൂഡാലോചനയുടെ  ഭാഗമായി കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന്   പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്നെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട. ദല്‍ഹിയില്‍ നരേന്ദ്ര മോഡി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തില്‍ പിണറായി വിജയന്‍ ചെയ്യുന്നത്. ഭയമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Latest News