ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞു വീണു, ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട് - വ്യജ സ്രര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞു വീണു. ചോദ്യം ചെയ്യലിനിടെയാണ് വിദ്യ കുഴഞ്ഞു വീണത്. തനിക്ക് മാനസികപരമായ സമ്മര്‍ദ്ദമുണ്ടെന്ന് നേരത്തെ വിദ്യ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് വിദ്യ  കുഴഞ്ഞ് വീണത്. തുടര്‍ന്ന് ഇവരെ കോട്ടപ്പുറം ആശുപത്രിയിലേക്ക് മാറ്റി. അഗളി കോളേജിലെ പ്രിന്‍സിപ്പലുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിനിടെയാണ് ഡി വൈ എസ് പി ഓഫീസില്‍ കുഴഞ്ഞ് വീണതെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ റിമാന്‍ഡിലായ വിദ്യയെ കഴിഞ്ഞ ദിവസം കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

Latest News