Sorry, you need to enable JavaScript to visit this website.

മെസ്സിയുടെ വിയോഗം പാര്‍വതിയെയും  കുടുംബത്തെയും തളര്‍ത്തി

പെരുമ്പാവൂര്‍- വീട്ടിലെ ഒരു അംഗത്തെ പോലെയാണ് വളര്‍ത്തുനായ മെസ്സിയെ ജയറാമും കുടുംബവും കാണുന്നത്. 40 ദിവസം പ്രായമുള്ള കുഞ്ഞായി വീട്ടിലേക്ക് എത്തിയ അവന്‍ പിന്നെ വീട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറി. മെസ്സിയുടെ വിയോഗം പാര്‍വതിയെയും കുടുംബത്തെയും തളര്‍ത്തി.
മെസ്സിമ്മ..വാക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു.. 40 ദിവസം പ്രായമുള്ള കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.. നിന്റെ ഉപാധികളില്ലാത്ത സ്നേഹം നല്‍കി എന്നെ മികച്ച വ്യക്തിയാക്കി മാറ്റി.. നിന്റെ വികൃതിയും കോപവും കൂട്ടുകെട്ടും എനിക്ക് നഷ്ടമാകും.. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്. നിന്റെ അഭാവം... നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നീ നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും സന്തോഷവാനും കുറുമ്പനുമായിരിക്കുക. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയുടെയും അപ്പയുടെയും കണ്ണന്റെയും ചക്കിയുടെയും ഒത്തിരി ചുംബനങ്ങള്‍',-പാര്‍വതി കുറിച്ചു.


 

Latest News