Sorry, you need to enable JavaScript to visit this website.

സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം  വരുന്നു, നായകന്‍ ദിലീപ് തന്നെ 

തൃശൂര്‍-'സിഐഡി മൂസ'യുടെ രണ്ടാം ഭാഗവുമായി സംവിധായകന്‍ ജോണി ആന്റണി. ജൂലൈ 4ന് ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചുള്ള തീരുമാനത്തിലേക്ക് എത്തുമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.'മൂസ 2 എടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഉദയനും സിബിയും ഇപ്പോള്‍ രണ്ടായി. അവരെ ഒന്നിപ്പിച്ച് വേണം ഇനി ഒരു സിനിമയിലേക്ക് പോകാന്‍. ചിലപ്പോള്‍ ഈ ജൂലൈ 4ന് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും ഭാവിയില്‍ മൂസ 2 വരാനുള്ള സാധ്യതയുമുണ്ട്.'
അതെല്ലാം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അറിയാന്‍ പറ്റും. ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹനീഫ്ക്ക എന്നിവര്‍ വേര്‍പിരിഞ്ഞെങ്കിലും അതില്‍ വലിയ സീനില്ല. മൂസ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ നടി-നടന്മാര്‍ക്ക് തുടര്‍ച്ചയുണ്ടാവില്ല. മൂസയും ഡോഗും ഉണ്ടെങ്കില്‍ സിഐഡി മൂസയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകും.''ദിലീപ് തന്നെയായിരിക്കും മൂസ. അതിലൊരു മാറ്റവുവില്ല' എന്നാണ് ജോണി ആന്റണി പറയുന്നത്. 2003 ജൂലൈ 4ന് ആയിരുന്നു സിഐഡി മൂസ റിലീസ് ചെയ്തത്. വേറിട്ട പ്രമേയം കൊണ്ടും പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഇന്നും ചിത്രം ശ്രദ്ധേയമായിരുന്നു.


 

Latest News