Sorry, you need to enable JavaScript to visit this website.

മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്;  ആര്യക്കും കാര്‍ത്തിക്കിനുമൊപ്പം

ചെന്നൈ-തുനിവിന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്. ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനുമൊപ്പമാണ് മഞ്ജു മൂന്നാം വട്ടം തമിഴിലെത്തുന്നത്. 'മിസ്റ്റര്‍ എക്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ആയാണ് എത്തുക. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിന ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം തമിഴിന് പുറമെ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും എത്തും. അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, സംഗീതം ദിപു നൈനാന്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍. ധനുഷിനൊപ്പം അസുരന്‍ സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യര്‍, അജിത്തിനൊപ്പമെത്തിയ തുനിവിലാണ് ഒടുവില്‍ അഭിനയിച്ചത്.ചിത്രം ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു. സിനിമയിലെ കണ്‍മണി എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തുനിവിന് ശേഷം മഞ്ജുവിന്റെതായി തിയേറ്ററുകളില്‍ എത്തിയ 'ആയിഷ', 'വെള്ളരിപ്പട്ടണം' എന്നീ സിനിമകള്‍ പരാജയം ആയിരുന്നു.

Latest News