സെന്തില്‍ ബാലാജിയുടെ ശസ്ത്രക്രിയ  പൂര്‍ത്തിയായി; ആരോഗ്യ നില തൃപ്തികരം 

ചെന്നൈ- എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറ് മണിക്കൂര്‍ എടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നാല് ബൈപ്പാസ് ഗ്രാഫ്റ്റുകള്‍ സ്ഥാപിച്ചു. ആരോഗ്യ നില തൃപ്തികരമെന്നും കാവേരി ആശുപത്രി മെഡിക്കല്‍ ബുളറ്റിന്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സെന്തില്‍ ബാലാജിയുടെ ബൈപ്പാസ് സര്‍ജറി സര്‍ജറി ആരംഭിച്ചത്. സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരെ ഇഡി സമര്‍പ്പിച്ച ഹര്‍ജിയും ഇഡിയുടെ ഹര്‍ജിയ്ക്കെതിരെ സെന്തില്‍ ബാലാജിയുടെ ഭാര്യ എസ് മേഘല നല്‍കിയ തടസ ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇഡിയുടെ വാദം കേള്‍ക്കുന്നതിന് മുന്‍പ് തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാണ് മേഘലയുടെ ഹര്‍ജി.അതിനിടെ, സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി എം കെയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം അരങ്ങേറി. 
 

Latest News