ഡെങ്കിപ്പനി; പത്തനംതിട്ടയിൽ യുവതി മരിച്ചു    

തിരുവനന്തപുരം - സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ട ജില്ലയിലെ മുണ്ടുകോട്ടക്കൽ സ്വദേശി അഖില(32)യാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 
 തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. അടുത്തടുത്ത ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണവും റിപ്പോർട്ട് ചെയ്യുകയുണ്ടായി.


 

Latest News