രശ്മികയെ കബളിപ്പിച്ച് 80 ലക്ഷം  തട്ടി; മാനേജരെ പുറത്താക്കി നടി

ചെന്നൈ-തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജര്‍ 80 ലക്ഷം തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. നടിയുടെ കരിയറിന്റെ തുടക്കം മുതലുള്ള മാനേജരാണു തട്ടിപ്പു നടത്തിയത്. സംഭവത്തെക്കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ മാനേജര്‍ പണം തട്ടിയെടുത്തതു മനസ്സിലാക്കിയതിനു പിന്നാലെ ഇയാളെ രശ്മിക പുറത്താക്കിയതായാണു വിവരം. നടിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളാണു വിവരം പുറത്തുവിട്ടത്. ബോളിവുഡ് സ്‌പൈ ത്രില്ലര്‍ മിഷന്‍ മജ്‌നുവാണു രശ്മികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നിലവില്‍ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2വിലാണു രശ്മിക അഭിനയിക്കുന്നത്.

Latest News