വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കെ എസ് യു നേതാവും കുടുങ്ങി, നടപടിയെടുക്കാന്‍ കേരള സര്‍വ്വകലാശാല

തിരുവനന്തപുരം - കെ എസ് യു സംസ്ഥാന നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നടപടിക്കൊരുങ്ങി കേരള സര്‍വ്വകലാശാല.  കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കേരള സര്‍വകലാശാലയുടെ കണ്ടെത്തല്‍. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. അന്‍സിനിലിനെതിരെ  നടപടി എടുക്കാന്‍ സര്‍വകലാശാല ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് സര്‍വകാല പരീക്ഷ കണ്‍ട്രോളര്‍ പരാതി നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെതിരായ പരാതിക്കൊപ്പമാണ് അന്‍സിലിനെതിരെയും പരാതി നല്‍കിയത്.

 

Latest News