ദോഹ-ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ ഏഷ്യക്കാരനെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം പിടികൂടി. രാജ്യത്തിന് പുറത്തുള്ള മറ്റൊരു വ്യക്തിയുമായി സഹകരിച്ചാണ് മയക്കുമരുന്ന് കടത്തിയത്. ബ്ലിക് പ്രോസിക്യൂഷന്റെ അംഗീകാരത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടിലും വാഹനത്തിലും നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി. 12 കിലോഗ്രാം ഹാഷിഷാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആവശ്യമായ നിയമനടപടികള്‍ക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.