കൊച്ചി - റോഡുകളിലെ നിയമ ലംഘനം കണ്ടെത്താനായി സ്ഥാപിച്ച എ ഐ ക്യാമറ അഴിമതി സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണനക്കെടുക്കും. വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അതിനാല്‍ മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്
പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എ ഐ ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഉന്നതബന്ധമുള്ള അഴിമതിയാണെന്നും, ഭരണ സംവിധാനത്തിലെ ഉന്നതര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നും അതിനാല്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.