Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഭ്യന്തര മന്ത്രാലയത്തിലെ അഴിമതി: പ്രതികൾക്കുള്ള ശിക്ഷകൾ ശരിവെച്ചു

കുവൈത്ത് സിറ്റി - കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് വിചാരണ കോടതി വിധിച്ച ശിക്ഷകൾ മേൽകോടതി ശരിവെച്ചു. മുഖ്യപ്രതിയുടെ ശിക്ഷ മേൽകോടതി വർധിപ്പിച്ചു. മുഖ്യപ്രതി ആദിൽ അൽഹശാശിന് വിചാരണ കോടതി പതിനഞ്ചു വർഷം തടവാണ് വിധിച്ചിരുന്നത്. ഇത് ജീവപര്യന്തമായി മേൽക്കോടതി ഉയർത്തി. ഒന്നാം പ്രതിക്ക് 11.3 കോടി കുവൈത്തി ദീനാർ പിഴ ചുമത്തിയിട്ടുമുണ്ട്. 
പ്രതികളായ അഖ്ബൽ അൽഖൽഫാൻ, അഹ്മദ് അൽഖലീഫ, വലീദ് അൽസ്വാനിഅ് എന്നിവർക്ക് കോടതി രണ്ടു വർഷം വീതം തടവാണ് വിധിച്ചത്. ഇവർക്ക് 20,000 ദീനാർ വീതം പിഴ ചുമത്തിയിട്ടുമുണ്ട്. മുഹമ്മദ് അൽകാദിമിക്കും ഗസൂൻ അൽഖാലിദിനും ഏഴു വർഷം വീതം കഠിന തടവാണ് ശിക്ഷ. മാഹിർ മഅ്‌റഫിക്കും അബീർ മഅ്‌റഫിക്കും രണ്ടു വർഷം വീതം തടവും അബ്ദുല്ല അൽഹമാദിക്ക് 15 വർഷം തടവുമാണ് കോടതി വിധിച്ചത്. 
ആഭ്യന്തര മന്ത്രാലയത്തിലെ വൻ അഴിമതി പാർലമെന്റിന്റെ ബജറ്റ് കമ്മിറ്റി 2016ൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. രാജ്യം സന്ദർശിക്കാത്ത അതിഥികൾക്ക് ആതിഥേയത്വം നൽകിയ വകയിലെ ചെലവ് എന്ന പേരിൽ പ്രതികൾ വൻതുക അടിച്ചുമാറ്റുകയായിരുന്നു. വിദേശ അതിഥികൾക്കുള്ള ഹോട്ടൽ ബുക്കിംഗ്, ഉപഹാരങ്ങൾ വാങ്ങാനുള്ള ചെലവ്, ഭക്ഷണ ചെലവ്, ഇന്ധന ചെലവ് എന്നീ ഇനങ്ങളിൽ വ്യാജ ബില്ലുകൾ സമർപ്പിച്ച് ഭീമമായ തുകയുടെ വെട്ടിപ്പുകൾ പ്രതികൾ നടത്തുകയായിരുന്നു. തട്ടിപ്പുകളിൽ ഉൾപ്പെട്ട ഒരു കമ്പനിയുടെ പേരിൽ മാത്രം ഒരു ദിവസം 50 ചെക്കുകൾ ഇഷ്യു ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

Latest News