തിരുവനന്തപുരം - പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ജൂൺ 26നും മൂന്നാം അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും. ഒന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ബുധനാഴ്ച അവസാനിക്കും. പ്രവേശനം നേടാത്ത സീറ്റുകൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കായിരിക്കും രണ്ടാംഘട്ടത്തിൽ അലോട്ട്‌മെന്റ് നടക്കുകയെന്നും അധികൃതർ വ്യക്തമാക്കി.