കണ്ണൂരിലും കൊല്ലത്തും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കണ്ണൂര്‍ / കൊല്ലം - കണ്ണൂരിലെ മുഴുപ്പിലങ്ങാടും കൊല്ലം ജില്ലയിലും തെരുവ് നായ്ക്കളുടെ ആക്രമണം. മുഴുപ്പിലങ്ങാട് മൂന്നാം ക്ലാസുകാരിയായ ജാന്‍വിക്ക് ആക്രമണത്തില്‍ പരുക്കേറ്റു. എടക്കാട് റയില്‍വേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചാണ് ജാന്‍വിയെ തെരുവ് നായ്ക്കള്‍ അക്രമിച്ചത്. കുട്ടിയെ കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കൊല്ലത്ത് സ്‌കൂള്‍ വിട്ട് റോഡിലേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നേരേയാണ്  തെരുവ് നായ്ക്കളുടെ  ആക്രമണമുണ്ടായത്. കൊല്ലം ചാത്തിനാംകുളം എം എസ് എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിലിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊല്ലം ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

 

 

Latest News