ആദിപുരുഷ് രചയിതാവിന് വധഭീഷണി; പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

മുംബൈ- ആദുപുരുഷ് സിനിമയുടെ രചയിതാവ് മനോജ് മുന്‍താഷിറിന് വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ ഏര്‍പ്പെടുത്തിയതായി മുംബൈ പോലീസ് അറിയിച്ചു. പ്രേക്ഷകരുടെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സിനിമയിലെ ചില വിവാദ സംഭാഷണങ്ങള്‍ തിരുത്തുമെന്ന് മുന്‍താഷിര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.
സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുന്‍താഷിറിന്റെയും സംവിധായകന്‍ ഓം റൗട്ടിന്റെയും കോലം കത്തിച്ചു.

 

Latest News