ദുബായ്- യു.എ.ഇയില്‍ പ്രശസ്തനായ കായിക ചാമ്പ്യന്‍ അനധികൃത മയക്കുമരുന്ന് കച്ചവടത്തില്‍ രണ്ടാം തവണയും ജയിലിലായി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ഇയാള്‍ 13 വര്‍ഷത്തിന് ശേഷം മോചിതനായി വീണ്ടും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്.
കായികതാരം തന്റെ പ്രശസ്തിയും ആളുകളുമായുള്ള ബന്ധവുമാണ് ആദ്യം മയക്കുമരുന്ന് വ്യാപാരത്തിന് ഉപയോഗിച്ചത്. ജിമ്മില്‍ ഇയാള്‍ യുവാക്കളെ പരിശീലിപ്പിച്ചിരുന്നു. വളരെ ശ്രദ്ധാപൂര്‍വമാണ് മയക്കുമരുന്ന് വില്‍പനയില്‍ ഇയാള്‍ മൂന്ന് സഹായികളെ നിയോഗിച്ചിരുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരു മയക്കുമരുന്ന് ഉപയോഗിക്കാത്തവരുമായിരുന്നു അവര്‍.
ആഡംബര ജീവിതത്തിനായി പണം സമ്പാദിക്കാനാണ് ഇയാള്‍ അയല്‍രാജ്യത്തെ മറ്റ് ഡീലര്‍മാരുമായി ചേര്‍ന്ന് മയക്കുമരുന്ന് കച്ചവടം തുടങ്ങിയത്. ദുബായ് പോലീസിന് സൂചന ലഭിച്ചതോടെ ഇയാള്‍ക്കായി കെണിയൊരുക്കി. സഹായികളെ അറസ്റ്റ് ചെയ്തതിനു ശേഷം ഉദ്യോഗസ്ഥര്‍ രണ്ടാം ഭാര്യയുടെ വീട്ടില്‍ കയറിയാണ് പരിശോധന നടത്തിയത്. അവിടെ പോഷകാഹാര സപ്ലിമെന്റുകളില്‍ ഒളിപ്പിച്ച
മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ സ്‌പോര്‍ട്‌സ് താരം എല്ലാ കുറ്റങ്ങളും സമ്മതിച്ചു. വിചാരണക്ക് ശേഷം ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കായിക ചാമ്പ്യന്‍ 13 വര്‍ഷത്തിന് ശേഷം മോചിതനായിയി. തുടര്‍ന്ന് ഇയാള്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിലേക്ക് മടങ്ങുകയായിരുന്നു. വീണ്ടും അറസ്റ്റിലായ ഇയാളെ കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു.