സൗദിയെ പോലെ ഒമാനിലും നാളെ ദുല്‍ഹജ്ജ് ഒന്ന്, ഈദുൽ അദ്ഹ 28ന്


മസ്‌കത്ത്- ഒമാനില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28ന് ബുധനാഴ്ചയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ദിനങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കും.  

സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കള്‍ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇതനുസരിച്ച് 27ന് ചൊവ്വാഴ്ച അറഫാദിനവും 28ന് ബുധനാഴ്ച ഈദുല്‍ അദ്ഹയുമാണ്.

 

Latest News