മകളുടെ ആദ്യ ചിത്രത്തിന് ആശംസ നേര്‍ന്ന് ഫാദേഴ്‌സ് ഡേയില്‍ ഷാറൂഖ് ഖാന്‍

ഫാദേഴ്‌സ് ഡേയില്‍ മകള്‍ സുഹാന ഖാന്റെ ആദ്യ ചിത്രമായ 'ദി ആര്‍ച്ചീസിന്' എല്ലാവിധ ആശംസകളും നേര്‍ന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍.
തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ 'ദി ആര്‍ച്ചീസ്' ടീസര്‍ പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതി: 'പിതൃദിനത്തില്‍ എന്റെ കുഞ്ഞിന്... എല്ലാ കുഞ്ഞുങ്ങള്‍ക്കും... ആശംസകള്‍ നേരുന്നു!'
ഇന്‍സ്റ്റാഗ്രാമിലെ തന്റെ പോസ്റ്റിന് സുഹാന ഇങ്ങനെ മറുപടി നല്‍കി: 'ലവ് യുയുയു.
ശനിയാഴ്ച നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുഹാന, ബോണി കപൂര്‍, അന്തരിച്ച ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍, മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ എന്നിവരുടെ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

 

 

Latest News