ചെക്ക് കേസില്‍ കോടതിയില്‍ കീഴടങ്ങിയ അമീഷ പട്ടേലിന് ജാമ്യം

റാഞ്ചി- സിനിമാ നിര്‍മാതാവിനെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ നടി അമീഷ പട്ടേല്‍ റാഞ്ചി കോടതിയില്‍ കീഴടങ്ങി. ജാമ്യം അനുവദിച്ച കോടതി ജൂണ്‍ 21ന് നേരിട്ട് ഹാജരാകാനും കോടതി ഹാജരാകാന്‍ നടിയോട് ഉത്തരവിട്ടു.
ജാര്‍ഖണ്ഡില്‍നിന്നുള്ള നിര്‍മാതാവ് അജയ് കുമാര്‍ സിംഗ് 2018 ലാണ് നടിക്കെതിരെ പരാതി നല്‍കിയിരുന്നത്. ദേസി മാജിക് എന്നു പേരിട്ട സിനിമയില്‍ അഭിനയിക്കാനായി നടിക്ക് രണ്ടരക്കോടി രൂപ നല്‍കിയിരുന്നു. സിനിമ മുടങ്ങിയപ്പോള്‍ പണം തിരിച്ചു നല്‍കാതെ നടി വണ്ടിച്ചെക്ക് നല്‍കി എന്നാണ് കേസ്. നേരിട്ട് ഹാജരാകാന്‍ കോടതി നിരവധി തവണ സമന്‍സ് അയച്ചിരുന്നുവെങ്കിലും നടി ഹാജരായിരുന്നില്ല.  വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് നടി കോടതിയിലെത്താന്‍ നിര്‍ബന്ധിതയായത്. സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 വിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമീഷ പട്ടേല്‍. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററിലെത്തും.

 

Latest News