വിട പറഞ്ഞത് 800 ലേറെ സിനിമകളില്‍ അഭിനയിച്ച പ്രതിഭ 

കൊച്ചി-വിട പറഞ്ഞത് 800 ലേറെ സിനിമകളില്‍ അഭിനയിച്ച പ്രതിഭ. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചലിച്ചിത്ര നടന്‍ പൂജപ്പുര രവി മറയൂരിലെ മകളുടെ വീട്ടില്‍ വെച്ചാണ് മരിച്ചത്. 800 ലേറെ സിനിമകളില്‍ അഭിനയിച്ചു. അന്തരിച്ചു. 86 വയസ്സായിരുന്നു. നേരത്തെ പൂജപ്പുരയില്‍ മകനോടൊപ്പമായിരുന്നു താമസം. മകന്‍ വിദേശത്തേക്ക് പോയതോടെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മറയൂരുള്ള മകളുടെ വീട്ടിലേക്ക് താമസം മാറുന്നത്. വേലുത്തമ്പി ദളവ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പൂജപ്പുര രവിയുടെ യഥാര്‍ത്ഥ പേര് രവീന്ദ്രന്‍ എന്നാണ്. ഒരു കാലത്ത് ഓണം വന്നാല്‍ പൂജപ്പുരയുടെ പാരഡി  കസറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞിരുന്നത്. 


 

Latest News