ബോളിവുഡിലാകെ പക്ഷപാതം, ഇഷ്ടക്കാരെ  മാത്രം ചേര്‍ത്തുവെച്ച് ക്യാമ്പുകള്‍ -തപ്സി പന്നു

മുംബൈ- ബോളിവുഡില്‍ ഇഷ്ടക്കാരെ ചേര്‍ത്തുവെച്ച് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടി തപ്സി പന്നു. എല്ലാ താരങ്ങളും ഓരോ ക്യാമ്പുകളുടെ ഭാഗമാണെന്നും ഇത് പരസ്യമായ രഹസ്യമാണെന്നും എല്ലാ കാലവും ബോളിവുഡില്‍ ഇത് ഉണ്ടായിരുന്നുവെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു,സിനിമാരംഗത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് തപ്‌സിയുടെ തുറന്നുപറച്ചില്‍. എനിക്ക് ആരോടും ദേഷ്യമില്ല. ആര്‍ക്കൊപ്പം ജോലി ചെയ്യണമെന്ന് തെരെഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. സ്വന്തം കരിയറിനെ പറ്റി ചിന്തിക്കുന്നതില്‍ ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല. സിനിമാമേഖലയില്‍ എല്ലാം നല്ലരീതിയില്‍ നടക്കുന്നുവെന്ന കാഴ്ചപ്പാട് എനിക്കില്ല. ഇവിടെ പക്ഷപാതമുണ്ട്. കാര്യങ്ങള്‍ മിക്കപ്പോഴും നിങ്ങള്‍ക്കെതിരായിരിക്കും. ഇതെല്ലാം മറികടന്ന് ഈ വ്യവസായത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ സ്വന്തം തീരുമാനമാണ്. അതിനെപ്പറ്റി പരാതിപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. തപ്സി പറഞ്ഞു.


 

Latest News