Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാത്തിരിപ്പിന് വിരാമം: 'വോയിസ് ഓഫ് സത്യനാഥന്‍' ജൂലൈ 14ന് തിയേറ്ററുകളിലേക്ക് 

കൊച്ചി- മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകന്‍ ദിലീപിന്റെ ഫാമിലി എന്റര്‍ടൈനര്‍ ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍ ജൂലൈ 14ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ റിലീസ് തിയ്യതി അറിയിച്ചു കൊണ്ടുള്ള രണ്ടാമത്തെ ടീസറും റിലീസ് ചെയ്തു. 

പ്രായഭേദമന്യേ എക്കാലവും ദിലീപ് ചിത്രം ഏറ്റെടുത്ത കുടുംബാംഗങ്ങള്‍ക്ക് ഒത്തൊരുമിച്ച് തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായിരിക്കും റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍'. 

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്- എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസര്‍: രോഷിത് ലാല്‍ വി 14 ഇലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി, ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു എ ഇ).

ചിത്രത്തിന്റെ ഛായാഗ്രഹണം: സ്വരുപ് ഫിലിപ്പ്, സംഗീതം: അങ്കിത് മേനോന്‍, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കല സംവിധാനം: എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍: മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: മാറ്റിനി ലൈവ്, സ്റ്റില്‍സ്: ശാലു പേയാട്, ഡിസൈന്‍: ടെന്‍ പോയിന്റ്, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News