അഡ്വ. അബൂബക്കര്‍ ആലങ്ങാടന്‍ നിര്യാതനായി

ജിദ്ദ-  ദീർഘകാലം ജിദ്ദയിൽ ജോലി ചെയ്തിരുന്ന നിലമ്പൂർ വഴിക്കടവ് പരേതനായ മോയിൻകുട്ടിയുടെ മകൻ അഡ്വ. അബൂബക്കർ ആലങ്ങാടൻ (42) നാട്ടിൽ നിര്യാതനായി. ജിദ്ദയിൽ സാമൂഹിക സേവന മേഖലകളിൽ  നിറസാന്നിധ്യമായിരുന്ന അബൂബക്കർ, ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ്, അൽ കുംറ ഏരിയ കെ.എം. സി.സി ജനറൽ സെക്രട്ടറി, നിലമ്പൂർ സി.എച്ച് സെന്റർ ജിദ്ദ ചാപ്റ്റർ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് അംഗമായും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. മാതാവ്: മറിയുമ്മ.  ഭാര്യ: സലീന ചുള്ളിയിൽ. മകൻ ആദിൽ ബക്കർ.  വഴിക്കടവ് പൂവ്വത്തിപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി. അബൂബക്കറിന്റെ വിയോഗത്തിൽ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി അനുശോചിച്ചു. വരുന്ന വെള്ളിയാഴ്ച 7 മണിക്ക് ഷറഫിയയിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

Latest News