കണ്ണിനു ചുറ്റുമുള്ള ചുവപ്പ് നിസ്സാരമാക്കരുത്, മറഞ്ഞിരിക്കുന്ന മുന്നറിയിപ്പാണ്

റിയാദ്- കണ്ണുകള്‍ക്ക് ചുറ്റും പ്രത്യക്ഷപ്പെടുന്ന ചുവപ്പില്‍  വിഷമിക്കേണ്ട കാര്യമില്ലെന്ന് തോന്നാമെങ്കിലും അത് കണക്കിലെടുത്ത് പരിശോധന നടത്തണമെന്ന് നേത്രരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചുവപ്പ് ടൈപ്പ് 2 പ്രമേഹത്തിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നിങ്ങളുടെ കാഴ്ചയെ നശിപ്പിക്കുന്നതിലേക്ക് പ്രമേഹ ബാധ വികസിച്ചേക്കാം.  കാഴ്ച പരിശോധിച്ച് കണ്ണട ആവശ്യമുണ്ടോ എന്നു തീരുമാനിക്കാനാണ് പൊതുവെ നേത്രപരിശോധന നടത്താറുള്ളത്. എന്നാല്‍ പ്രമേഹം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിലും ഇത്  പ്രധാന പങ്ക് വഹിക്കുന്നു.
ശ്രദ്ധിക്താതിരുന്നാല്‍ ക്രമേണ മോശമായ കാഴ്ചയോ പെട്ടെന്നുള്ള കാഴ്ച നഷ്ടമോ സംഭവിക്കാമെന്നാണ് ഒപ്ടീഷ്യന്മാര്‍ ഉണര്‍ത്തുന്നത്.
കാഴ്ച മങ്ങിയതോ പാടുള്ളതോ ആയ കാഴ്ച, കണ്ണ് വേദന അല്ലെങ്കില്‍ ചുവപ്പ് എന്നിവ  മുന്നറിയിപ്പിന്റെ അടയാളങ്ങളാണ്.  കണ്ണുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഡയബറ്റിക് റെറ്റിനോപ്പതി മൂലമാണ് ഉണ്ടാകുന്നത്. ഇത്  സങ്കീര്‍ണതയിലേക്ക് നീങ്ങാന്‍ അധികം സമയം വേണ്ട.
ചികിത്സിക്കാതിരുന്നാല്‍ ഈ ലക്ഷണങ്ങള്‍ ഇത് അന്ധതയിലേക്ക് നയിച്ചേക്കാം. എന്നാല്‍ ഈ ഘട്ടത്തിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ണിന്റെ പിന്‍ഭാഗമായ റെറ്റിനയെ പോഷിപ്പിക്കുന്ന രക്തക്കുഴലുകളെ നശിപ്പിക്കുന്നതാണ് കാരണം.
രോഗാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുന്നതുവരെ  വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കാനിടിയില്ല. ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് പ്രമേഹമുണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല, പക്ഷേ അവ പരിശോധിക്കേണ്ടത് പ്രധാനമാണെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

 

Latest News