ചെറിയ അപകടങ്ങളില്‍പെട്ട ഡ്രൈവര്‍മാര്‍ക്ക് ദുബായില്‍ ആശ്വാസവാര്‍ത്ത, റിപ്പയറിംഗ് സൗജന്യമായി കിട്ടിയേക്കും

ദുബായ് - ദുബായില്‍ നിങ്ങളുടെ കാര്‍ അപകടത്തില്‍പെട്ടോ? അടുത്തുള്ള ഒരു പെട്രോള്‍ പമ്പില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിങ്ങളുടെ കാര്‍ റിപ്പയര്‍ ചെയ്യാം. ചില ഡ്രൈവര്‍മാര്‍ക്കു ഈ പുതിയ സേവനം സൗജന്യമായി ലഭിക്കുമെന്ന് ദുബായ് പോലീസ് പറഞ്ഞു.

'ഓണ്‍ ദ ഗോ' എന്ന് പേരിട്ട ഈ പദ്ധതി ചെറിയ അപകടത്തിലോ മറ്റോ പെടുകയും എതിര്‍കക്ഷി ആരെന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോഴാണ് ഉപയോഗപ്പെടുക. എമിറേറ്റ്‌സിലെ താമസക്കാര്‍ക്ക് ഈ അതിവേഗ സേവനം എത്തിക്കുന്നതിനായി ദുബായ് പോലീസ്, ഇനോക് സ്‌റ്റേഷനുകളിലെ കാര്‍ റിപ്പയര്‍ ഷോപ്പായ ഓട്ടോപ്രോയുമായി കൂട്ടുചേര്‍ന്നു.
ഇനോക് സ്റ്റേഷനുകളില്‍ ചെറിയ അപകട റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നത് നേരത്തെ നിലവിലുള്ളതാണെങ്കിലും പുതിയ സംരംഭം ഡ്രൈവര്‍മാര്‍ക്ക് അവരുടെ കാറുകള്‍ കടലാസ് ജോലി കഴിഞ്ഞ് ഉടന്‍ നന്നാക്കാന്‍ അനുവദിക്കുന്നു.
- ഇനോക് സ്‌റ്റേഷനില്‍ നിന്ന്  അപകട റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ഓട്ടോപ്രോ ഷോപ്പിലേക്ക് പോകുക
-കേടായ വാഹനം അംഗീകൃത വര്‍ക്ക് ഷോപ്പിലേക്ക് മാറ്റുക
-അറ്റകുറ്റപ്പണികള്‍ നടത്തി വാഹനം ഡ്രൈവറുടെ വീട്ടിലെത്തിക്കും

ചില വിഭാഗക്കാര്‍ക്ക് ഈ അറ്റകുറ്റപ്പണി സൗജന്യമായി വാഗ്ദാനം ചെയ്യുന്നു എന്നതാണ് സവിശേഷത. മുതിര്‍ന്നവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് സേവനം സൗജന്യമാണ്. മറ്റ് ഡ്രൈവര്‍മാര്‍ക്ക് 150 ദിര്‍ഹം നിരക്കില്‍ പുതിയ സേവനം ലഭിക്കും.

 

Latest News